Tuesday, April 6, 2021

*കൗസല്യ സുപ്രജാ രാമ*
*പൂർവ്വാ സന്ധ്യാ പ്രവർത്തതേ*
*ഉത്തിഷ്ഠ നരശാർദൂല*
*കർത്തവ്യം ദൈവമാഹ്നികം.*

*ഹേ കൗസല്യയുടെ പ്രിയപുത്രനായ രാമ*
*കിഴക്ക് അഗ്നിരഥത്തിൽ ഉഷസന്ധ്യ തുടുത്തു തുടങ്ങിയിരിക്കുന്നു*
*ഹേ മനുഷ്യരിൽ ഉത്തമരായവരെ എഴുനേൽക്കു*
*പവിത്രമായ കർത്തവ്യങ്ങൾ നിറവേറ്റുവാനുള്ള സമയം ആഗതമായിരിക്കുന്നു.*

*എന്താണ് ഉത്തമമായ കർത്തവ്യം?*
*സ്വന്തം ദേഹത്തെ ക്ഷേത്രമെന്ന പോലെ പരിപാലിച്ചു,*
*പ്രപഞ്ചധർമ്മങ്ങൾ ജീവൻ നിലനിർത്തുവാൻ പ്രദാനം ചെയ്ത പഞ്ചഭൂതദേവതകളെ ധ്യാനിച്ചു,*
*പിറന്ന മണ്ണിനെയും, അറിവിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയ ജൈവപാരമ്പര്യ അനുഷ്ഠാനങ്ങളെയും സംരക്ഷിച്ചു,*
 *ഏറ്റവും പ്രബുദ്ധമായ സൗന്ദര്യം നിറഞ്ഞ ധർമ്മാനുസൃതമായ മാതൃഭൂമിയേ ഭാവിതലമുറക്കായ് കാത്തുസൂക്ഷിക്കുക.*

*നമുക്ക് കുലദേവതകളുണ്ട്, ഗ്രാമ ദേവതകളുണ്ട്, ഭൂമിദേവിയുണ്ട്, മൃഗദേവതകളും,, ധാന്യങ്ങളുടെ ദേവതകളുണ്ട്, നദികളുടെയും പർവതങ്ങളുടെയും ദേവതകളുണ്ട്...*
*ഇവ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കുകയാണ് ധർമ്മം.*

*ഈ ധർമ്മം ധീരതയോടെ അനുഷ്ഠിച്ചില്ലെങ്കിൽ - പിറക്കാൻ പോകുന്ന തലമുറ നിങ്ങളോട് ചോദിക്കും - ഈ മാതൃഭൂമിയും സംസ്കാരവും വൈദേശിക ആസുരശക്തികളാൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ അതിന്റെ രക്ഷക്കായി നിങ്ങൾ എന്ത് ചെയ്തുവെന്ന്?*

*പിതാമഹന്മാരുടെ അനുഗ്രഹങ്ങൾക്കായ് സ്മരിക്കുക - പിറന്ന മണ്ണിനെ അമ്മയായി കാണുന്നവന് പിന്നിൽ അണിനിരക്കുക.*

No comments:

Post a Comment